Wednesday 5 June 2013

ഓസ്ട്രേലിയയിൽ പരി.യാക്കോബായ സുറിയാനി ഓർത്തഡോൿസ്‌ സഭയുടെ ദൈവാലയം ഇന്ത്യയുടെ കാവൽ പിതാവും കർത്താവിന്റെ പ്രിയ ശിഷ്യനുമായ തോമസ്‌ ശ്ലീഹയുടെ നാമത്തില്‍ ആരംഭിച്ചു

പരി.യാക്കോബായ സുറിയാനി സഭയുടെ ദൈവാലയം ക്രെഗിബാൻ,മെൽബണ്‍ (ഓസ്ട്രേലിയ ) ഇ മാസം 2 നു (ജൂണ്‍ 2) ഇന്ത്യയുടെ കാവൽ പിതാവും കർത്താവിന്റെ പ്രിയ ശിഷ്യനുമായ തോമസ്‌ ശ്ലീഹയുടെ നാമത്തില്‍ ആരംഭിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികളായ ദൈവമക്കള്‍ ജോലിക്കായി ഇവിടെ എത്തിച്ചേരുകയും ഇപ്പോള്‍ അവരുടെ ആത്മിക ഉന്നമനത്തിനും പിതാക്കന്മാര്‍ പഠിപ്പിച്ച സത്യവിശ്വാസത്തിന്റെ ദീപശിഖ തങ്ങളുടെ തലമുറകള്‍ക്കും പകര്‍ന്നു നല്ക്കുവനായി അവര്‍ കൂട്ടായി ആലോചിക്കുകയും പരി സഭയുടെ ഓസ്ട്രേലിയയിലെ പാട്രിയാര്‍ക്കല്‍ വികാരിയായ അഭി പൌലോസ് മോര്‍ ഐരേനിയോസ് തിരുമേനിക്ക് അപേക്ഷ കൊടുക്കുകയും അതിന്റെ ഫലമായി അവിടുത്തെ ദൈവമക്കളുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുവനായി ബഹുമാനപ്പെട്ട ബോബി തോമസ്‌ കാശിശയെ അഭി തിരുമേനി ചുമതലപ്പെടുത്തുകായും ചെയ്തു .എല്ലാ ഞായറാഴ്ചയും ഉച്ച കഴിഞ്ഞു 3.30 നു പ്രാർത്ഥനയും തുടർന്ന് വി കുർബാനയും മോർ യാക്കോബ് ബർദാന സിറിയൻ ദൈവാലയത്തില്‍ വിശുദ്ധ ബലി അര്‍പ്പിക്കുന്നതിനു ഓസ്ട്രേലിയ യുടെ സിറിയൻ ചര്ച്ച് ആർച്ചു ബിഷപ്പ് അഭി മൽകി മൽക്കി മോർ മലാത്തിയൊസ് മെത്രാപൊലിത അനുവാദം കൊടുത്തു അനുഗ്രഹിക്കുകയും ചെയ്തു .200 ഓളം വിശ്വാസികള്‍ വി ആരാധനയില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിച്ചു. വി തോമസ്‌ ശ്ലീഹയോടും ,മഹാ പരി ഇഗ്നാത്തിയോസ് ഏലിയാസ്‌ ബവയോടും മോർ യെൽദൊ ബവയോടും മൊർത് ശ്മൂനി അമ്മയോടും 7 മക്കളോടും ഗുരുവായ എലിയസരിനോടും , മോർ യാക്കോബ് ബൂർദാനയോടും വി കന്യക മറിയം അമ്മയോടുമുള്ള പ്രതേക പ്രാര്ത്ഥനയും നടത്തപ്പെട്ടു .
ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ ആലപ്പോ ആര്‍ച്ച്‌ ബിഷപ്‌ മോര്‍ ഗ്രിഗോറിയോസ്‌ ഇബ്രാഹിം യൂഹന്ന, ഗ്രീക്ക്‌ ഓര്‍ത്തഡോക്‌സ്‌ സഭയുടെ ആലപ്പോ ബിഷപ്‌ ബൗലോസ്‌ അല്‍ യാസിജി എന്നി ബിഷപ്പുമാരുടെ മോചനത്തിനായും അവര്‍ സുരക്ഷിതരായി മടങ്ങിയെത്തുന്നതിനും വേണ്ടി പ്രത്യേക പ്രാര്‍ഥനയും നടത്തി .പരി അന്തിയോക്യ സിംഹസനതോടും പരി പാത്രിയര്‍ക്കിസ് ബാവായോടും ശ്രേഷ്ട്ട കാതോലിക്ക ബാവായോടും ഉള്ള നന്ദിയും കൂറും വിധേയാത്വവും ഏറ്റുപറയുകയും ചെയ്തു .
വിശുദ്ധ കുര്‍ബനക്ക് ശേഷം അഭി. തിരുമേനിയുടെ അനുഗ്രഹ കല്പന വായിച്ചു .വി കുർബാനക്ക് ശേഷം സണ്‍‌ഡേ സ്കൂൾ നടത്തപ്പെട്ടു .ഉല്പ്പന്ന ലേലവും സ്നേഹവിരുന്നും നടത്തപ്പെട്ടു .

No comments:

Post a Comment