മലങ്കര സഭയില്‍, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് പള്ളിയിലെ ബഹുഭൂരിപക്ഷം വരുന്ന സുറിയാനി സഭാ വിശ്വാസികള്‍ക്ക്, ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുകയും, അവരുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സാഹചര്യം തടസ്സപ്പെടുത്തുകയും ചെയ്ത, അധികൃതരുടെ നടപടിയില്‍, ഡബ്ളിൻ സെന്റ് ഗ്രിഗോറിയോസ് സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ വികാരി റവ. ഫാ. ജോബ്ബിമോൻ സ്കറിയയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഉല്‍ക്കണ്ഠ രേഖപ്പെടുത്തി.
സത്യവിശ്വാസം സംരക്ഷിക്കുന്നതിനും, സഭാമക്കളുടെ ആരാധനാ സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിനുമായി, ശ്രേഷ്ഠ കാതോലിക്കാ ബാവ വിശ്വാസികളോടൊത്ത് നടത്തി വരുന്ന എല്ലാ നടപടികള്‍ക്കും, ഇടവകയുടെ സര്‍വ്വവിധമായ പിന്‍തുണയും നേരുന്നതായി അറിയിച്ചു.
തികഞ്ഞ അനാരോഗ്യവും അവശതയും അവഗണിച്ചു കൊണ്ട്, വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിനും, ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള അവസരമുണ്ടാകുന്നതിനുമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രാര്‍ത്ഥനാ യജ്ഞം നടത്തി വരുന്ന ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ, ആയുര്‍ ആരോഗ്യത്തിനും, പ്രശ്‌ന പരിഹാരത്തിനുമായി ഇടവക ജനങ്ങള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും ഓര്‍മ്മിപ്പിച്ചു.